സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന്‌ പ്രധാനമന്ത്രിയ്‌ക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെടെ സൂപ്പര്‍ താരങ്ങളും ഗുരുവായൂരിലേക്ക്….

Written by Taniniram

Published on:

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് പ്രമുഖരുടെ വന്‍ നിര തന്നെ ഗുരുവയൂരിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിന് പുറമെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മ്മാന്‍, ടൊവീനോ എന്നീ താരങ്ങളും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സുരക്ഷാകാരണങ്ങളാല്‍ കൂടുതല്‍ പേര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ ആകാത്തതിനാല്‍. സിനിമയിലേയും പൊതുരംഗത്തെയും പ്രമുഖര്‍ക്കായി 19ന് കൊച്ചിയിലും 20ന് തിരുവനന്തപുരത്തും പ്രത്യേകം പാര്‍ട്ടികള്‍ നടത്തും.

സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.
മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ് ഭാഗ്യയുടെ വരന്‍.

See also  ദയവുചെയ്ത് എന്നെയും കുടുംബത്തെയും വൈകാരികമായി തകര്‍ക്കരുത്…സൗഭാഗ്യയുടെ ആഭരണങ്ങള്‍ നികുതിയടച്ച് വാങ്ങിയത്…സുരേഷ്‌ഗോപി

Related News

Related News

Leave a Comment