മകരചൊവ്വ മഹോത്സവം; ചെമ്പൂത്രയിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കണം എന്നാവശ്യപ്പെട്ടു കമ്മീഷണർക്ക് കത്ത് നൽകി

Written by Taniniram1

Published on:

തൃശ്ശൂർ: ജില്ലയിലെ ഏറ്റവും വലിയ പൂരങ്ങളിലൊന്നായ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പൂത്ര പൂരത്തിന് കൂടുതൽ പോലീസ് സേനയെ നിയോഗിക്കണമെന്നും ദേശീയപാത 544 ൽ ചുവന്നമണ്ണ് മുതൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വരെ വേഗത നിയന്ത്രണം ഏർപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് പാണഞ്ചേരി പഞ്ചായത്തംഗം വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 41 ദേശങ്ങൾ പങ്കെടുക്കുന്ന ചെമ്പൂത്ര ശ്രീ കൊടുങ്ങല്ലൂർ കാവ് ദേവി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവം പ്രാദേശിക ദേശീയ ഉത്സവമാണ്. ദേശീയപാത 544 വഴിയിലൂടെയും അത് കടന്നും ഈ ഉത്സവങ്ങളെല്ലാം ക്ഷേത്ര സന്നിധിയിൽ എത്തിചേരുന്നത്. ഗതാഗത തിരക്ക് ഏറ്റവും കൂടിയിരിക്കുന്ന സന്ധ്യാസമയത്താണ് അതത് ദേശങ്ങളുടെ പൂരങ്ങൾ ഹൈവേ കടന്ന് പോകുന്നത് എന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. നിർഭാഗ്യവശാൽ കഴിഞ്ഞ വർഷം മകരചൊവ്വ ദിനത്തിൽ റോഡ് ക്രോസ് ചെയ്ത ഒരു സ്ത്രീ വാഹനമിടിച്ച് മരിക്കുകയും , ചിലർക്ക് റോഡപകടങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. എപോലീസ് സുരക്ഷയില്ലാത്തതിന്റെ പേരിൽ ഇനി ഒരാൾക്കും അപകടമോ മരണമോ സംഭവിക്കാൻ കാരണമാകാതെ പൂരമാഘോഷിക്കാൻ ജനങ്ങൾക്ക് സാധ്യമാക്കുന്നതിന് വേണ്ടി ഗതാഗത നിയന്ത്രണത്തിനും, ക്രമസമാധാന പാലനത്തിനുമായി അടിയന്തര പോലീസ് ഫോഴ്സ് പീച്ചി എസ് എച്ച് ഒ ക്ക് അനുവദിക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണർ തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ക്രമസമാധാനം ഏകോപിപ്പിക്കുകയും മതിയായ സ്ഥലങ്ങളിലെല്ലാം കെഎപി കമാന്റോകളെ വിന്യസിപ്പിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഷൈജു കുരിയൻ സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകിയത്.

Leave a Comment