വാഹനത്തട്ടിപ്പ്​ കേസിൽ ഒളിവിലിരുന്ന പ്രതി പിടിയിൽ

Written by Web Desk1

Published on:

മ​ട്ടാ​ഞ്ചേ​രി: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​ര​വ​ധി വാ​ഹ​ന ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി ദീ​ർ​ഘ​നാ​ളാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ ഹാ​ർ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ലു​വ, കോ​മ്പാ​റ റ​യാ​ൻ മ​ൻ​സി​ലി​ൽ കെ.​പി. ഷ​ജാ​സ് (37) നെ​യാ​ണ് ഹാ​ർ​ബ​ർ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​ആ​ർ. സി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം എ.​സി.​പി​യു​ടെ സ്ക്വാ​ഡ് തി​രു​വ​ന​ന്ത​പു​രം ഷാ​ഡോ ടീ​മി​ന്റെ സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം അ​സി. ക​മീ​ഷ​ണ​ർ പി. ​രാ​ജ്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ ക​ട​ത്തു​ര​ത്തി, മാ​രാ​രി​ക്കു​ളം, തൃ​ശൂ​ർ ഈ​സ്റ്റ്, കോ​ത​മം​ഗ​ലം, പാ​വ​റ​ട്ടി, കൊ​ടു​ങ്ങ​ല്ലൂ​ർ, മ​തി​ല​കം, മ​ണ്ണു​ത്തി തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Related News

Related News

Leave a Comment