Thursday, April 10, 2025

മുഹമ്മദ് സമീറിനെ തേടിയെത്തിയത് വമ്പൻ സൗഭാഗ്യം

Must read

- Advertisement -

4500 രൂപ ചെലവാക്കിയ പ്രവാസിയുടെ അക്കൗണ്ടിലെത്തുന്നത് 2 കോടി

ദുബായ്: ഭാഗ്യം നമ്മളെ എപ്പോൾ തേടിവരുമെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. അങ്ങനെ പ്രതീക്ഷിക്കാതെ ഒരു വലിയ സൗഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അബുദാബിയിലെ പ്രവാസിയായ യുവാവ്. മാൾ മില്യണയർ നറുക്കെടുപ്പിലാണ് ജോർദാനിയൻ സ്വദേശിയായ മുഹമ്മദ് സമീറിനെ തേടി വമ്പൻ സൗഭാഗ്യം എത്തിയത്. ഒരു മില്യൺ ദിർഹം ( രണ്ട് കോടി രൂപ) സമ്മാനത്തുകയായി സമീറിന്റെ അക്കൗണ്ടിൽ എത്തും.

ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഷോപ്പിംഗ് മാൾ ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് വിഭാഗമായ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടി ആരംഭിച്ച പ്രൊമോഷന്റെ മൂന്നാം പതിപ്പ് ഡിസംബർ 8 മുതൽ ജനുവരി 6 വരെ നടന്നിരുന്നു. ഈ പ്രമോഷൻ ക്യാമ്പയിന്റെ സമയത്ത് 200 ദിർഹത്തിന്റെ ( 4500 രൂപ) ഷോപ്പിംഗ് നടത്തുന്നവർക്ക് ഒരു കൂപ്പൺ നൽകിയിരുന്നു. ഈ കൂപ്പൺ നറുക്കെടുപ്പിലാണ് ഭാഗ്യം സമീറിനെ തേടിയെത്തിയത്.
അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് മുഹമ്മദ് സമീർ. ‘2017 മുതൽ യുഎഇയിയുണ്ട്. ഇതാദ്യമായാണ് ഒരു നറുക്കെടുപ്പിൽ എനിക്ക് സമ്മാനം ലഭിക്കുന്നത്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ പണം ഉപയോഗിച്ച് ഒരു വീട് വാങ്ങണമെന്ന ആഗ്രഹമുണ്ട്. കുടുംബത്തിനും വേണ്ടി ഭാവിയിൽ ഈ പണം ചെലവാക്കും’- അദ്ദേഹം ഖലീൽജ് ടൈംസിനോട് പറഞ്ഞു.

ഇതിന് പുറമെ അഞ്ച് ഭാഗ്യശാലികൾക്ക് ഫോർത്തിംഗ് ടി5 ഇവോ ഇലക്ട്രിക് കാർ സമ്മാനമായി ലഭിക്കും. കൂടാതെ ഷോപ്പർമാർക്ക് ലുലു ട്രോളി വൗച്ചറുകൾ, 20,000 ദിർഹത്തിന്റെ ലക്കി സമ്മാന കാർഡുകൾ, മറ്റ് സമ്മാനങ്ങൾ എന്നിവയും നേടി. അൽ വഹ്ദ മാൾ, മുഷ്രിഫ് മാൾ, ഖാലിദിയ മാൾ, അൽ റഹ മാൾ, മസിയാദ് മാൾ, ഫോർസാൻ സെൻട്രൽ മാൾ, അൽ ഫലാഹ് സെൻട്രൽ മാൾ, മദീനത്ത് സായിദ് ഷോപ്പിംഗ് സെന്റർ, ഗോൾഡ് സെന്റർ, ഹമീം മാൾ, അബുദാബിയിലെ മഫ്റഖ് മാൾ, അൽ ഫോഹ് മാൾ, അൽ ഐനിലെ ബരാരി ഔട്ട്‌ലെറ്റ് മാൾ, അൽ ദഫ്രയിലെ അൽ ദഫ്ര മാൾ എന്നിവയും ക്യാമ്പയിനിൽ പങ്കെടുത്തു.

See also  എട്ട് ദിവസത്തിനായി സ്‌പെയ്‌സ് സ്റ്റേഷനിലെത്തിയ സുനിതാ വില്യംസ് ഒമ്പത് മാസത്തിനുശേഷം ഭൂമിയിലേക്ക്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article