വടകര മോർഫ് വീഡിയോ വിവാദം: ശൈലജ ടീച്ചർക്കെതിരെ പരിഹാസ അമ്പെയ്തു ഷാഫിയും രാഹുൽ മാങ്കൂട്ടവും

Written by Taniniram1

Published on:

വടകര : വടകരയിലെ മോർഫിങ് വീഡിയോ വിവാദം കെട്ടടങ്ങുന്നില്ല. യൂത്ത് കോൺഗ്രസ് പ്രതിനിധികൾ പരിഹാസ അമ്പെയ്ത്ത് നടത്തി രംഗം കൊഴുപ്പിക്കുന്നു. മോർഫ് ചെയ്‌ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്നും കെ കെ ശൈലജ. വീഡിയോ നുണപ്രചരങ്ങൾ നടക്കുന്നുണ്ട്, പക്ഷേ താനന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണെന്ന് ശൈലജ പറഞ്ഞു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ടെന്നും ഇതിനെല്ലാം പിന്നിൽ ഒരു സംഘമുണ്ടെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ശൈലജ വ്യക്തമാക്കി.

അതേ സമയം വീഡിയോയുടെ നിർമാണം കെ കെ ശൈലജ നിഷേധിച്ച സ്ഥിതിക്ക്, ഇത്രയും ദിവസം ആർക്കുനേരെയാണ് രൂക്ഷമായ വ്യക്തിഹത്യ ഉണ്ടായതെന്ന് സി.പി.എമ്മും സ്ഥാനാർഥിയും തുറന്നുപറയണമെന്ന് ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. വീഡിയോയുടെ പേര് പറഞ്ഞ് തനിക്കും കൂടെയുള്ളവർക്കുമെതിരെ ഇത്രയും ദിവസങ്ങൾ പോസ്റ്റ് ഇട്ടവരും പ്രസ്താവനകൾ എഴുതിയവരും തിരുത്താൻ തയ്യാറാവുമോയെന്നും സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകുമോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

മോർഫിങ് വീഡിയോ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലും തന്റെ നിലപാട് വ്യക്തമാക്കി. വടകരയിലെ എൽ.ഡി.എഫ്.
സ്ഥാനാർഥി കെ.കെ. ശൈലജ നുണ പറഞ്ഞ് തിരഞ്ഞെടുപ്പിൽ സഹതാപതരംഗം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു. നാല് വോട്ടിന് വേണ്ടി കെ.കെ. ശൈലജ പച്ചക്കള്ളമാണ്
പറയുന്നതെന്നും എങ്കിലും ടീച്ചറെന്നേ തങ്ങൾ വിളിക്കൂവെന്നും രാഹുൽ പരിഹസിച്ചു.

See also  ബൈക്കിലെത്തിയ മോഷ്ടാക്കൾ പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു

Leave a Comment