ഇരട്ടകളെങ്കിലും ആഘോഷിക്കുക 4 പിറന്നാളുകൾ

Written by Taniniram Desk

Published on:

ന്യൂജേഴ്സി: മിനിട്ടുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകൾ തമ്മിൽ പ്രായ വ്യത്യാസം ഒരു വർഷത്തിന്റത്. അമേരിക്കയിലെ ന്യൂജേഴ്സിയിലെ ദമ്പതികളാണ് 2024ലും 2023ലുമായി ഇരട്ടക്കുട്ടികളെ വരവേറ്റത്. ബില്ലി ഹംപേർളി , ഈവ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് എസ്രയും എസക്കിയേലും എന്നാൽ ഇരുവരും തമ്മിൽ ഒരു വർഷത്തിന്റെ വ്യത്യാസമാണ് പ്രായത്തിലുള്ളത്. ഡിസംബർ 31നാണ് ഈവയ്ക്ക് പ്രസവവേദന ആരംഭിച്ചത്. രാത്രി 11.48നാണ് ഇരട്ടകളിലെ ആദ്യത്തെയാളെ പ്രസവിക്കുന്നത്. രണ്ടാമന്‍ എത്തിയപ്പോഴേയ്ക്കും ലോകം പുതുവർഷത്തെ വരവേറ്റിരുന്നു. ജനുവരി 1 ന് 12.28നാണ് രണ്ടാമനായ എസക്കിയേലിനെ പ്രസവിക്കുന്നത്.

ജനുവരി അവസാന വാരമായിരുന്നു ഈവയുടെ പ്രസവതിയതി നേരത്തെ വിശദമാക്കിയിരുന്നത്. നേരത്തെ എത്തിയ കുഞ്ഞുങ്ങൾ രണ്ട് വർഷത്തിലായി പിറന്നതോടെ അപൂർവ്വത കൂടിയെന്നാണ് മാതാപിതാക്കളുടെ പ്രതികരണം. ഇരട്ടകളിലെ മൂത്തവനായ എസ്രയുടെ പിറന്നാളും അച്ഛന്റ ബില്ലിന്റേയും പിറന്നാൾ ഒരേദിവസമാണ്. ഇരട്ടകളുടെ പിറന്നാൾ രണ്ട് ദിവസമാണെന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള തന്ത്രപ്പാടിലാണ് ഇപ്പോൾ ദമ്പതികളുള്ളത്. ബില്ലിന്റെ പിറന്നാൾ ആഘോഷത്തിനിടയിലാണ് ഈവയ്ക്ക് പ്രസവ വേദന ആരംഭിച്ചത്.

രണ്ട് വർഷത്തിൽ പിറന്നതുകൊണ്ടാണോ എന്നറിയില്ല വിരുദ്ധ സ്വഭാവമാണ് കുട്ടികൾക്കെന്നാണ് ദമ്പതികൾ പ്രതികരിക്കുന്നത്. എസ്ര ഉറങ്ങാന്‍ താൽപര്യപ്പെടുമ്പോൾ എസക്കിയേൽ ഉണർന്നിരിക്കുകയാണെന്നാണ് ദമ്പതികൾ വിശദമാക്കുന്നത്. ദമ്പതികൾക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. ഈ കുട്ടിയുടെ ജന്മദിനം ജനുവരി 3നാണ്. നാല് ദിവസത്തെ ഇടവേളയ്ക്കുള്ളിൽ നാല് പിറന്നാളുകളാണ് ഇനി ഈ ദമ്പതികൾക്ക് ആഘോഷിക്കാനുള്ളത്.

Leave a Comment