Saturday, May 17, 2025

സ്മാരകത്തിന് മുന്നിൽ വിങ്ങിപ്പൊട്ടി സൂര്യ.

Must read

- Advertisement -

അന്തരിച്ച നടൻ വിജയകാന്തിന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിനും സാധാരണക്കാർക്കുമടക്കം എത്ര വലിയ നഷ്ടമാണ് വരുത്തിയതെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തെ അവസാനമായി കാണാനെത്തിയ ജനക്കൂട്ടം. നടൻ രജനീകാന്തും വിജയ് യും അടക്കം തമിഴകത്തിന്റെ താരനിരയിലെ പ്രമുഖരെല്ലാം തന്നെ ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഡി എം ഡി കെ ആസ്ഥാനത്ത് എത്തിയിരുന്നു. വിദേശത്ത് ആയിരുന്നതിനാൽ സൂപ്പർ താരം സൂര്യയ്ക്ക് ചടങ്ങുകൾക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷം വിജയകാന്തിന്റെ സ്മൃതി മണ്ഡപത്തിലെത്തിയ സൂര്യ വിങ്ങിപ്പൊട്ടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

വിജയകാന്തിന്റെ സ്മാരകത്തിന് മുന്നിൽ എത്തിയ സൂര്യ ദുഖം അടക്കാനാവാതെ വിങ്ങിപ്പൊട്ടുന്നത് വീഡിയോയിൽ കാണാം. സഹോദരനും നടനുമായ കാർത്തിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്മാരകത്തിൽ എത്തുന്നതോടൊപ്പം തന്നെ വിജയകാന്തിന്റെ വീട്ടിലും എത്തിയ സൂര്യ കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

സൂര്യയ്‌ക്കൊപ്പം അച്ഛൻ ശിവകുമാറും വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ചു. സൂര്യയുടെ ആദ്യകാല ചിത്രമായ പെരിയണ്ണയിലാണ് (1999) വിജയകാന്തുമായി അദ്ദേഹം ഒരുമിച്ച് അഭിനയിച്ചത്.

See also  ഭർത്താവിനേക്കാൾ ആസ്തി ഭാര്യയ്ക്ക്, കോളിവു‍ഡിലെ ഏറ്റവും സമ്പന്നരായ ദമ്പതികളെ കണ്ടോ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article