കൽപ്പാത്തി രഥോത്സവം എങ്ങനെ ഇത്രയും പ്രസിദ്ധമായി?

Written by Taniniram Desk

Published on:

(Kalpathy Chariot)കേരളത്തിലെ പാലക്കാട്(Palakkad) ജില്ലയിലുള്ള കൽ‌പാത്തി(Kalpathy) ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ഉത്സവമാണ് കൽപ്പാത്തി രഥോത്സവം(Kalpathy Chariot). ഈ വർഷത്തെ ഉത്സവം 2024 നവംബർ 13 നും 15 നും ഇടയിലായിരിക്കും. കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നാണിത്. കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ ഉത്സവ കാലം തുടങ്ങുന്നത് കൽപ്പാത്തി രഥോത്സവം ആരംഭിക്കുന്നതോടെയാണ്. ശ്രീ വിശാലാക്ഷീസമേത ശ്രീ വിശ്വനാഥസ്വാമി ശിവപാർവതി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. പുരാതനമായ ഈ ക്ഷേത്രം നിളാനദി(Nila River) എന്നും അറിയപ്പെടുന്ന ഭാരതപ്പുഴയുടെ കൈവഴിയായ കൽപ്പാത്തിപ്പുഴയുടെ തീരത്താണ്. 700 വർഷത്തോളം പഴക്കം ക്ഷേത്രത്തിന് ഉണ്ടെന്ന് പറയപ്പെടുന്നു. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള(Varanasi) പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പകുതി കല്പാത്തി എന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ഇതിനാൽ ദക്ഷിണകാശി എന്നും തെക്കിന്റെ വാരണാസി എന്നും ഒക്കെ കല്പ്പാത്തിക്ക് പേരുകളുണ്ട്.

ഉത്സവ നാളുകൾ

മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ ക്ഷേത്രം.എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് നടക്കുന്നത്.വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും രഥോത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു.
അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതിചെയ്യുന്ന കല്പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിൽ ഒന്നാണ്.വർഷങ്ങൾക്കുമുമ്പ് തഞ്ചാവൂരിൽ നിന്നും കുടിയേറിപ്പാർത്ത തമിഴ് ബ്രാഹ്മണരാണ് കൽപ്പാത്തിയിലുള്ളത്. ആരാധ്യദേവനായ സുബ്രഹ്മണ്യനും കാശിനാഥനായ ശിവനും ഭഗവതിയും ഗണപതിയും അവർക്ക് കൂട്ടുവന്നെന്നും ഇഷ്ടദൈവങ്ങൾക്കായി അമ്പലങ്ങൾ ഉണ്ടാക്കി പൂജ നടത്തി പ്രീണിപ്പിച്ചെന്നും ദൈവങ്ങൾക്ക് സവാരി ചെയ്യാൻ അവർ രഥങ്ങളുണ്ടാക്കി രഥപൂജ നടത്തിയെന്നുമാണ് കഥ. വർഷത്തിലൊരിക്കൽ കല്‌‌പ്പാത്തിയിലെ ഭക്തരെ കാണാൻ ദേവന്മാർ രഥത്തിലേറി അഗ്രഹാരവീഥിയിലൂടെ സവാരി നടത്തുമെന്നാണ് വിശ്വാസം. കാശിയിൽ പാതി കല്‌‌പ്പാത്തി എന്ന ചൊല്ല് അന്വർത്ഥമാകുകയാണ് ഇവിടെ കല്പ്പാത്തിയിലെ പ്രധാനപ്പെട്ട നാലു ക്ഷേത്രങ്ങളില്‍ നിന്നുമെത്തുന്ന രഥങ്ങള്‍ വിശാലാക്ഷി ക്ഷേത്രത്തിനു സമീപമുള്ള തെരുവില്‍ ഒന്നിച്ചുചേരുന്നു.

പിന്നീട് എല്ലാം ചേര്‍ന്ന് വലിയ സംഘമായി മുന്നോട്ട് പോകുന്നു. പ്രധാന രഥത്തില്‍ ശിവനും ചെറിയ രഥങ്ങളില്‍ അദ്ദേഹത്തിന്റെ പുത്രന്‍മാരും എഴുന്നള്ളുന്നു എന്നാണ് വിശ്വാസം.മനോഹരമായി അലങ്കരിച്ച ആറു രഥങ്ങളാണ് രഥോസ്തവത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മൂന്നു രഥങ്ങള്‍ വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഉള്ളതാണ്. വിശ്വനാഥനും വിശാലാക്ഷിക്കും ആദ്യ രഥവും രണ്ടാം രഥം ഗണപതിക്കും മൂന്നാം രഥം സുബ്രഹ്മണ്യനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് രഥങ്ങള്‍ അടുത്തുള്ള ക്ഷേത്രങ്ങളായ മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചതപുരം മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. രഥോത്സവത്തിനു കൊടിയേറി അഞ്ചാം തിരുനാളിൽ അർധരാത്രിയുള്ള ദേവരഥ സംഗമം കണ്ടു തൊഴുന്നത് ശ്രേഷ്ഠവും പുണ്യവുമെന്നാണ് വിശ്വാസം.

See also  ഇനി എടിഎമ്മിലൂടെ പൈസ മാത്രമല്ല പിസയും ലഭിക്കും

Leave a Comment