സുഹൃത്തിന്‍റെ വീട്ടിൽ യുവാവ് മരിച്ച നിലയിൽ…

Written by Web Desk1

Published on:

അങ്കമാലി (Ankamali) അങ്കമാലിയിൽ യുവാവിനെ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി . പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിന്‍റെ മകൻ രഘു (35) ആണ് മരിച്ചത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിന്‍റെ വീട്ടിൽ വെച്ചാണ് രഘുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് രഘു സുജിത്തിന്‍റെ വീട്ടിൽ എത്തിയത്.

കുറച്ചു പേർ തന്നെ മർദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. മർദ്ദനമേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

See also  വൈഷ്ണയെ ഇൻഷുറൻസ് ഓഫീസിൽ ക്രൂരമായി കത്തിച്ചു കൊന്നത് ഭർത്താവിന്റെ സംശയ രോഗം മൂലമെന്ന് പൊലീസ്

Leave a Comment