ദേശീയ ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ്: സ്റ്റേ റദ്ദാക്കി സുപ്രീംകോടതി

Written by Taniniram Desk

Published on:

ദേശീയ ​ഗുസ്തി ഫെഡറേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് തടഞ്ഞുകൊണ്ടുള്ള പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനെതിരേ ഫെഡറേഷൻ അഡ്‌ഹോക്ക് കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിസുമാരായ അഭയ് എസ്. ഓ, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഹരിയാന അമെച്ചർ റെസ്‌ലിങ് അസോസിയേഷൻ എന്ന സംഘടനയെ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യിക്കാൻ അനുവദിച്ചതിനെതിരേയാണ് ഹരിയാന ഗുസ്തി അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ് അനുയായികളെ ഉപയോഗിച്ച് ഭരണം പിടിക്കാൻ ശ്രമിക്കുന്നെന്ന ആരോപണത്തിനുപിന്നാലെയാണ് ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടലുണ്ടായത്. ബ്രിജ് ഭൂഷണിന്റെ 18 അനുയായികളാണ് ഗുസ്തി തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക സമർപ്പിച്ചത്.

ഓഗസ്റ്റ് 12-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ഹരിയാന ഗുസ്തി അസോസിയേഷൻ നൽകിയ ഹർജിയെത്തുടർന്ന് നടപടികൾ ഹൈക്കോടതി നിർത്തിവെച്ചത്.

See also  ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് …..

Leave a Comment