Friday, April 4, 2025

വ്യാജ വാർത്ത നൽകുന്നുവെന്ന് വേട്ടുവ മഹാസഭയുടെ പരാതി

Must read

- Advertisement -

തൃശൂർ : കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭയുടെ ഹെഡ് ഓഫീസ് കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ടെന്ന വ്യാജ വാർത്ത പരത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി പരാതി. നിലവിൽ 1985 ലെ രജിസ്‌ട്രേഷന് ശേഷം എറണാകുളം ചെറായിയിലാണ് സഭയുടെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നത്. കൂടാതെ രജിസ്‌ട്രേഷൻ നമ്പറും പേരും ദുരുപയോഗം ചെയ്യുന്നതായും, നിയമവിരുദ്ധമായി വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതായും പരാതിയുണ്ട് . നിയമവിരുദ്ധമായ ഈ പ്രവർത്തനങ്ങൾക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്നും തെറ്റായ പ്രവർത്തനങ്ങളിൽനിന്ന് സമുദായംഗങ്ങൾ മാറിനിൽക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഹരീഷ് മുളഞ്ചേരി പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി വി സജീവ് കുമാർ, രവി അമ്മാട്, എ സി ശ്രീധരൻ, പി ജി ചക്കപ്പൻകുട്ടി എന്നിവരും പത്രസമ്മേളത്തിൽ പങ്കെടുത്തു.

See also  ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വേ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article