പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന തുരങ്കത്തിൽ ഗ്യാൻട്രി കോൺക്രീറ്റിടൽ (ഉരുക്കു പാളികൾ കമാനാകൃതിയിൽ ഘടിപ്പിച്ച് കോൺക്രീറ്റിടൽ) നടത്താനാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ ഒരു തുരങ്കത്തിൽക്കൂടി ആണ് ദേശീയപാതയുടെ ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങളെ കടത്തിവിടുന്നത്. രണ്ടു തുരങ്കങ്ങളും ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നുവെങ്കിലും ആദ്യ തുരങ്കത്തിൽ പൂർണമായും കോൺക്രീറ്റിടൽ നടത്തിയിരുന്നില്ല. 490 മീറ്റർ ദൂരത്തിലാണ് ഗ്യാൻട്രി കോൺക്രീറ്റിടൽ നടത്താനുള്ളത്. ഇത് പൂർത്തിയാക്കാത്തതിനാൽ മഴക്കാലത്ത് മലയുടെ മുകളിൽനിന്ന് രൂക്ഷമായ ചോർച്ചയാണ് തുരങ്കത്തിനകത്തേക്ക്ഉ ണ്ടാകാറുള്ളത്. നാലുമാസം കൊണ്ട് പണി പൂർത്തീകരിക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഒരു വർഷമെങ്കിലും എടുക്കുന്ന സാഹചര്യത്തിലാണ് പണി നടക്കുന്നത്. വഴുക്കുംപാറ മേൽപ്പാതയിൽ റോഡ് ഇടിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി മേഖലയിലൂടെ ഒറ്റവരി ഗതാഗതം ആയിരുന്നു ഉണ്ടായിരുന്നത്. 120 ദിവസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും എന്ന് പറഞ്ഞ് ആരംഭിച്ച പണികൾ രണ്ടുമാസം അധികം സമയമെടുത്താണ്
പൂർത്തീകരിക്കാൻ കഴിഞ്ഞത്. അതിനുശേഷം കഴിഞ്ഞ ദിവസമാണ് റോഡ് തുറന്നുകൊടുത്തത്. ടോൾ(Tol) പിരിച്ചു തുടങ്ങിയ നാൾ മുതൽ ഓരോ കാരണങ്ങൾ പറഞ്ഞു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കമ്പനി അടിയന്തരമായി ടോൾ(tol )പിരിവ് നിർത്തണമെന്നും പൂർണ്ണമായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ടോൾ പിരിവ്( tol )നടത്താൻ പാടുള്ളൂ എന്നും യു ഡി എഫ് (UDF)ജില്ലാ ചെയർമാൻ എം പി വിൻസെന്റ് പറഞ്ഞു. നേതാക്കളായ കെ എൻ വിജയകുമാർ, കെ സി അഭിലാഷ്, കെ പി ചാക്കോച്ചൻ, പൈലി തുടങ്ങിയവർ എം പി വിൻസെന്റിനോടൊപ്പം ഉണ്ടായിരുന്നു.
കുതിരാനിൽ വീണ്ടും ഗതാഗത നിയന്ത്രണം: ടോൾ നിർത്തി വയ്ക്കണം – എം. പി വിൻസെന്റ്
Written by Taniniram1
Published on: