Friday, July 4, 2025

ബീമാപ്പള്ളി ഉറൂസ്…..

Must read

- Advertisement -

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ജില്ലയില്‍ വെള്ളിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് ഇന്ന് അവധിയാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ അവധി നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് ബാധകമായിരിക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ഡിസംബര്‍ 15 ന് അവധി പ്രഖ്യാപിച്ചത്.ഡിസംബര്‍ 15 മുതല്‍ 25 വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം നടക്കുന്നത്.

See also  ദിലീപിന്റെ മക്കളായ മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ഓണച്ചിത്രങ്ങൾ വൈറൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article