Sunday, May 18, 2025

റെയിൽവേ ഗേറ്റ് അടച്ച ഗേറ്റ് കീപ്പറെ ക്രൂരമായി മർദിച്ച മൂന്ന് പേർ അറസ്റ്റിൽ

Must read

- Advertisement -

ആലപ്പുഴ: കേരളാ എക്സ്പ്രസ് കടന്നു പോകുന്നതിനായി റെയിൽവേ ഗേറ്റ് അടച്ച ഗേറ്റ് കീപ്പറെ ക്രൂരമായി മർദിച്ച മൂന്ന് പേർ അറസ്റ്റിലായി. ചെങ്ങന്നൂര്‍ ഹാച്ചറി ജംഗ്ഷൻ ഭാഗത്ത് വാടകയ്ക്ക് താമസസിക്കുന്ന കവിയൂര്‍ മുറിയില്‍ സിനോ (21), ഓതറ മുറിയില്‍ ചെറുകുല്ലത്ത് വീട്ടില്‍ അക്ഷയ് (23), മാന്നാര്‍ കുട്ടൻപേരൂര്‍ മുറിയില്‍ മംഗലത്തെ കാട്ടില്‍ തെക്കതില്‍ വീട്ടില്‍ അഭിജിത് (19) എന്നിവരെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ പുലര്‍ച്ചെ 3 47നാണ് സംഭവം. ചെങ്ങന്നൂര്‍ മഠത്തുംപടി റെയില്‍വേ ഗേറ്റ് കീപ്പറായ കൊല്ലം തൃക്കടവൂര്‍ അരുണാലയം വീട്ടില്‍ അഖില്‍ രാജിനെ മർദിച്ച്, ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലാണ് ഇവർ പിടിയിലായത്.

മഠത്തുംപടി റെയില്‍വേ ഗേറ്റിലെത്തിയ പ്രതികള്‍ കേരള എക്സ്പ്രസ് കടന്നു പോകുന്നതിനായി ഗേറ്റ് അടച്ചിട്ടത് കണ്ട് ഗേറ്റ് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ബഹളംവെച്ചു. ഇതിന് പിന്നാലെ മൂന്നുപേരും ചേർന്ന് അസഭ്യം പറഞ്ഞ് അഖില്‍രാജിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച്‌ നിലത്ത് കൂടി വലിച്ചിഴച്ച്‌ മര്‍ദിക്കുകയായിരുന്നു.

സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ബിനു കുമാറിന്റെ നിര്‍ദ്ദേശാനുസരണം ചെങ്ങന്നൂര്‍ സി.ഐ എ.സി.ബിബിൻ, എസ്.ഐ ടി.എൻ.ശ്രീകുമാര്‍, എ.എസ്.ഐ രഞ്ജിത്ത്, സീനിയര്‍ സി,പി.ഒ അനില്‍.എസ്.സിജു, ജിജോ, സാം, രതീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

See also  ഭാര്യ ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article