Wednesday, April 2, 2025

ഭർത്താവിനെയും ഭർതൃസഹോദരനെയും യുവതി വെടിവച്ച് കൊന്നു

Must read

- Advertisement -

ഉജ്ജയിൻ (മദ്ധ്യപ്രദേശ്): കാലങ്ങളായുള്ള കുടുംബ വഴക്കിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതി ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസിൽ കീഴടങ്ങി. ആശാ വർക്കറായ സവിതാ കുമാരിയാണ് ഭർത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിർത്ത് കൊലപ്പെടുത്തിയത്.

രോഷാകുലയായ സ്ത്രീ മറ്റു കുടുംബാംഗങ്ങൾക്ക് നേരെയും വെടിയുതിർത്തെങ്കിലും വെടിയുണ്ടകൾ തീർന്നതിനാൽ അവർ രക്ഷപ്പെടുകയായിരുന്നു. ബഡ്നഗറിലെ ഇൻഗോറിയയിൽ രാവിലെ പത്തോടെയാണ് സംഭവം. വെടിയേറ്റ രാധാശ്യാം തൽക്ഷണം മരിച്ച് വീഴുകയായിരുന്നു.

ദമ്പതികൾക്ക് 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മൂന്ന് വർഷമായി രാധാശ്യാമും സവിതാ കുമാരിയും തമ്മിൽ വഴക്ക് തുടങ്ങിയിട്ട്. കൊലപാതകത്തിന് ശേഷം യുവതി ഇൻഗോറിയ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

See also  അമ്മയെ ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയും കൊലപാതകം; പുഷ്പലതയുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article