നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊന്ന ശേഷം പിതാവ് കത്തിച്ചു… കാരണം??

Written by Web Desk1

Published on:

ഹരിയാനയിലാണ് സംഭവം. പിതാവ് നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു ചാരമാക്കി . ജനിച്ചത് പെൺകുട്ടികളാണ് എന്ന കാരണം കൊണ്ടാണ് നീരജ് സൊനാക്കി എന്ന യുവാവ് രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ തിരഞ്ഞെത്തിയ പൊലീസിന് കിട്ടിയത് കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്.

പൊലീസിന്റെ റിപ്പോർട്ട് പ്രകാരം, നീരജിന്റെ ഭാര്യ പൂജ രണ്ട് ഇരട്ട പെൺകുട്ടികൾക്ക് ഹരിയാനയിലെ ആശുപത്രിയിൽ ജന്മം നൽകിയിരുന്നു. ദില്ലിയിലെ സുൽത്താൻപൂർ ഏരിയയിലാണ് ഇരുവരും താമസിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഡൽഹിയിലും ഹരിയാനയിലും മാറി മാറി താമസിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യയുടെ പരാതിയെത്തുടർന്ന് ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

See also  കേബിള്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മക്ക് ഗുരുതര പരിക്ക്

Leave a Comment