ആഘോഷം `മദ്യ’ത്തിലാക്കി, കല്യാണം വെള്ളത്തിലായി….

Written by Web Desk1

Published on:

കോഴഞ്ചേരി (Kozhancheri) ∙ വിവാഹ (Wedding) ത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് കസ്റ്റഡി(Custody) യിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. തടിയൂരി(Thadiyoor) ലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാർ മനസ്സുമാറ്റി.

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

See also  തിരക്ക് കാരണം ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാകാത്തതിനാൽ പുനർവിവാഹം കഴിപ്പിച്ച് ഗായിക

Leave a Comment