ഡിസംബർ മാസം ബാങ്കിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്…

Written by Taniniram Desk

Published on:

ന്യൂഡൽഹി: അടുത്ത മാസം ബാങ്ക് ഇടപാടുകൾ നടത്തേണ്ടതായി വരികയാണെങ്കിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഡിസംബർ മാസത്തിൽ 18 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. പണിമുടക്കുകളും ബാങ്ക് അവധികളുമാണ് ഈ ദിവസങ്ങളിൽ ഉൾപ്പെടുന്നത്.
ഇത് ഒരോ സംസ്ഥാനത്തെയും ബാങ്കിനെയും അനുസരിച്ച് വ്യത്യാസപ്പെടാം.ഗസറ്റഡ് അവധി, ആഴ്‌ച തോറുമുള്ള അവധി, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെ അവധി എന്നിവയ്ക്ക് പുറമേ അടുത്ത മാസം രാജവ്യാപകമായി ജീവനക്കാർ ആറ് ദിവസത്തെ പണിമുടക്കുന്നുണ്ട്. വിവിധ ബാങ്കുകളിൽ വിവിധ ദിവസങ്ങളിലായാണ് പണിമുടക്ക്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ഡിസംബറിൽ 6 ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ബാങ്ക് അവധി
ഡിസംബർ 1 – സംസ്ഥാന സ്ഥാപക ദിനത്തോടനുബന്ധിച്ച് അരുണാചൽ പ്രദേശിലും നാഗാലാൻഡിലും ബാങ്ക് അവധി.
ഡിസംബർ 3 – ഞായർ
ഡിസംബർ 4 – സെന്റ് ഫ്രാൻസിസ് സേവ്യർ ഫെസ്റ്റിവൽ കാരണം ഗോവയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഡിസംബർ 9 – മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ബാങ്ക് അവധിയായിരിക്കും
ഡിസംബർ 10 – ഞായർ
ഡിസംബർ 12 – പാ-ടോഗൻ നെംഗ്‌മിഞ്ച സാംഗ്‌മ കാരണം മേഘാലയയിൽ ബാങ്ക് അവധിയുണ്ടാകും.
ഡിസംബർ 13 – ലോസുംഗ്/നാംസംഗ് കാരണം സിക്കിമിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഡിസംബർ 17 – ഞായർ
ഡിസംബർ 18 – യു സോസോ താമിന്റെ ചരമവാർഷികമായതിനാൽ മേഘാലയയിൽ ബാങ്ക് അവധി.
ഡിസംബർ 19 – വിമോചന ദിനം പ്രമാണിച്ച് ഗോവയിൽ ബാങ്ക് അവധിയുണ്ടാകും.
ഡിസംബർ 23 – നാലാമത്തെ ശനിയാഴ്ച.
ഡിസംബർ 24 – ഞായർ
ഡിസംബർ 25 – ക്രിസ്തുമസ് പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും
ഡിസംബർ 26 – ക്രിസ്തുമസ് ആഘോഷങ്ങൾ കാരണം മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഡിസംബർ 27 – ക്രിസ്തുമസ് പ്രമാണിച്ച് നാഗാലാൻഡിൽ ബാങ്ക് അവധി.
ഡിസംബർ 30 – മേഘാലയയിൽ ബാങ്കുകൾ തുറക്കില്ല.
ഡിസംബർ 31 – ഞായർ

ബാങ്ക് പണിമുടക്ക്

ഡിസംബർ 5 – ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ
ഡിസംബർ 6 – കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ഡിസംബർ 7 – ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക്
ഡിസംബർ 8 – യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര
ഡിസംബർ 11 – എല്ലാ സ്വകാര്യ ബാങ്കുകളും

Related News

Related News

Leave a Comment