എസ് എസ് എൽ സി ഫലം മെയ് ആദ്യവാരം അറിയാം

Written by Taniniram1

Published on:

തിരുവനന്തപുരം: ആകാംക്ഷയുടെ കാത്തിരിപ്പിന് മെയ് ആദ്യം അറുതിയാവും. എസ്എസ്എൽസി, (SSLC)ടിഎച്ച്എസ്എൽസി (THSLC)പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. തുടർനടപടി വേഗത്തിൽ പൂർത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവർഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം.

70 ക്യാമ്പിലായി ഏപ്രിൽ മൂന്നിനാണ് മൂല്യനിർണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസർമാരടക്കം 10,500 അധ്യാപകർ പങ്കെടുത്ത് റെക്കോർഡ് വേഗത്തിലാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് എൻട്രി നടന്നുവരികയാണ്. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കും. 77 ക്യാമ്പുണ്ട്. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും

See also  കോളേജ് വിദ്യാർത്ഥികൾക്കായി മീഡിയ അക്കാഡമി ക്വിസ് പ്രസ്സ് - 2023 മത്സരം നടത്തുന്നു

Leave a Comment