Friday, April 4, 2025

റിയാദിൽ 12 ഇടങ്ങളിലായി സ്മാർട്ട് പാർക്കിങ് നടപടികൾ പുരോഗമിക്കുന്നു

Must read

- Advertisement -

റിയാദ്: നഗരത്തിൽ സ്മാർട്ട് പാർക്കിങ് ഏരിയകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ 12 ഇടങ്ങളിലാണ് സ്മാർട്ട് പാർക്കിങ്ങ്(Smart Parking) ഒരുങ്ങുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഡിജിറ്റൽ ആപ്പുകളുമാണ് ഇതിനായി പ്രയോജനപ്പെടുത്തുക. ഇതിനായി 1,64,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്നത്തിനുള്ള കരാർ നടപടികളാണ് പൂർത്തീകരിച്ചതെന്ന് അറബ് ഇൻറർനെറ്റ് ആൻഡ് കമ്യൂണിക്കേഷൻസ് സർവിസസ് കമ്പനിയായ ‘സൊല്യൂഷൻസ്’ അറിയിച്ചു.
സ്മാർട്ട് പബ്ലിക് പാർക്കിങ് പദ്ധതി നടപ്പാക്കുന്നതിലൂടെ റിയാദ് നഗരത്തിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും ‘സൊല്യൂഷൻസ്’ വിശദീകരിച്ചു. പൊതുനിരത്തുകളിലെ അനധികൃത പാർക്കിങ്ങുകൾ ഒഴിവാക്കുക, തിരക്ക് കുറച്ച് ഗതാഗതം സുഗമമാക്കുക, നഗരഭംഗി മെച്ചപ്പെടുത്തുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുക തുടങ്ങിയ നേട്ടങ്ങൾ ഇതിലൂടെ സാധ്യമാവും. ആധുനിക സാങ്കേതികവിദ്യ, മൊബൈൽ ആപ്ലിക്കേഷനുകൾ, സ്മാർട്ട് സെൻസറുകൾ എന്നിവ ഉപയോഗിച്ച് സ്മാർട്ട് പബ്ലിക് പാർക്കിങ് കൈകാര്യം ചെയ്യുന്നതിനും റിയാദ് നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും പൊതുവായ അനുഭവം വികസിപ്പിക്കുന്നതിനും പുതിയ പാർക്കിങ് സംവിധാനം സഹായിക്കുമെന്നും ‘സൊല്യൂഷൻസ്’ പറഞ്ഞു.

See also  ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article