ശബ്ദ സന്ദേശം മറ്റൊരാള്‍ക്ക് കൈമാറുമെന്ന ആശങ്ക ഇനി വേണ്ടെന്നും പുതിയ ഫീച്ചര്‍ ഓണാക്കി ശബ്ദ സന്ദേശം ധൈര്യമായി അയക്കാമെന്നും മെറ്റ വ്യക്തമാക്കി. ഓഡിയോ സന്ദേശം വ്യൂ വണ്‍സായി അയയ്ക്കണമെങ്കില്‍ വ്യൂ വണ്‍സ് എന്ന ഓപ്ഷന്‍ ഓരോ തവണയും തെരഞ്ഞെടുക്കണം.
വാട്‌സ്ആപ്പിലെ വോയ്‌സ് മെസേജുകള്‍ക്കായി വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. 2021ല്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി അവതരിപ്പിച്ച വ്യൂ വണ്‍സ് ഫീച്ചറിന് സമാനമാണ് ഇതെന്നും കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. കൂടുതല്‍ സ്വകാര്യത മുന്‍നിര്‍ത്തിയാണ് ഓഡിയോ ഫീച്ചറിന്റെ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്.