Sunday, July 6, 2025

വിവാദ സ്വാമി സന്തോഷ് മാധവന്‍ അന്തരിച്ചു

Must read

- Advertisement -

വിവാദ സ്വാമി സന്തോഷ് മാധവന്‍(Santhosh Madhavan) (50) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വയം ദൈവമെന്ന പട്ടം ചാര്‍ത്തിയ സന്തോഷ് മാധവന്‍ ശാന്തീതീരം (Santhi Theeram)എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് സന്തോഷ് മാധവന്‍ ജീവിച്ചിരുന്നത്.

സ്വാമി അമൃതചൈതന്യ എന്ന പേരില്‍ ആത്മീയ ജീവിതം നയിച്ച് വന്നിരുന്ന സന്തോഷിനെ 40 ലക്ഷം രൂപ തട്ടിയെന്ന ദുബായ് (Dubai)ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ 2008 ല്‍ നല്‍കിയ പരാതിയിലൂടെയാണ് തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയതിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

See also  ഭാരതത്തിന്റെ വീരപുത്രിക്ക് ഗംഭീര സ്വീകരണം ; എല്ലാവർക്കും നന്ദിയെന്ന് നിറകണ്ണുകളോടെ വിനേഷ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article