കല്യാണവീട്ടിലും പിണക്കം, സരിന്റെ ഹസ്തദാനം നിരസിച്ച് ഷാഫിയും രാഹുലും

Written by Taniniram

Published on:

പാലക്കാട്: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പു ചൂടു മുറുകവേ സ്ഥാനാര്‍ഥികള്‍ തമ്മില്‍ ഇപ്പോഴും പിണക്കത്തില്‍ തന്നെ. കോണ്‍ഗ്രസ് വിട്ട് ഇടതു സ്ഥാനാര്‍ഥിയായ സരിനെ കണ്ടില്ലെന്ന് നടിക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും.

ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ തുടരുന്നതിനിടെയാണ് കല്യാണ വീട്ടില്‍ വോട്ട് തേടിയെത്തിയ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പരസ്പരം കണ്ടത്. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും ഹസ്തദാനം നല്‍കാന്‍ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങി.

നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു. ബിജെപിയുടെ പാലക്കാട്ടെ മുതിര്‍ന്ന നേതാവും നഗരസഭാ കൗണ്‍സില്‍ അംഗവുമായ നടേശന്റെ മകന്റെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. പാലക്കാട് കെആര്‍കെ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.

കോണ്‍ഗ്രസില്‍നിന്ന് നേരത്തെ വിട്ടുപോയ എ.വി ഗോപിനാഥും ചടങ്ങിനെത്തിയിരുന്നു. ഇദ്ദേഹത്തോട് ഷാഫി പറമ്പില്‍ എം.പിയും രാഹുല്‍ മാങ്കൂട്ടത്തിലും സംസാരിക്കുന്നതിനിടെയാണ് സരിനും ഇവിടേക്ക് വരുന്നത്. ഇതിനിടെ സരിന്‍ താന്‍ ഇവിടെയുണ്ടെന്ന് ഷാഫിയോടും രാഹുല്‍ മാങ്കൂട്ടത്തിലിനോട് പറയുന്നുണ്ട്.
രാഹുലിന് നേരെ കൈ നീട്ടിയില്ലെങ്കിലും മുഖം കൊടുക്കാതെ നടന്നുപോവുകയും ചെയ്തു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് സരിന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഗോപിയേട്ടനും ഞാനും നില്‍ക്കുന്നു. ഗോപിയേട്ടനെ രണ്ട് വശത്ത് നിന്നും ചെന്ന് കെട്ടിപിടിക്കുന്നു. ഞാന്‍ അടുത്തു നില്‍ക്കുന്നു. ഗോപിയേട്ടന്‍ ചെയ്തതും ഞാന്‍ ചെയ്തതതും തമ്മില്‍ എന്താ വ്യത്യാസം എന്ന് ഞാന്‍ ആലോചിച്ചു. ഞാനിവിടെ ഉണ്ട് ഷാഫി എന്ന് പറഞ്ഞു. എന്നാല്‍ ഇല്ല എന്നായിരുന്നു മറുപടി. രാഹുല്‍ എന്നെ കണ്ടിട്ടേയില്ലെന്നും സരിന്‍ പറഞ്ഞു. ഇത്തരക്കാര്‍ക്ക് പാലക്കാട്ടെ ജനം മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ തീയറ്ററില്‍ വച്ച് കണ്ടപ്പോഴും ഇരുവരും പരസ്പരം മുഖം കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

See also  പി സരിനെ പാലക്കാട്‌ LDF സ്ഥാനാർത്ഥിയാക്കിയത് ജയിക്കാനാണ്; എം വി ഗോവിന്ദൻ…

Related News

Related News

Leave a Comment