ഇന്ത്യയിൽ റെഡ്മി 12 സീരീസിന്റെ തേരോട്ടം..

Written by Taniniram Desk

Published on:

ഇന്ത്യക്കാര്‍ക്ക് റെഡ്മിയോടുള്ള പ്രിയമേറി വരികയാണ്. കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ നല്‍കുന്നു എന്നതാണ് ഈ ഫോണുകളുടെ പ്രത്യേകത. റെഡ്മി 12 സീരീസ് ഫോണുകള്‍ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്ത് 100 ദിവസത്തിനകം 30 ലക്ഷം വില്‍പ്പന എന്ന നേട്ടമാണ് റെഡ്മി 12 സീരീസ് സ്വന്തമാക്കിയത്.
ഷവോമി റെഡ്മി 12 സീരീസിലെ റെഡ്മി 12 5ജി, റെഡ്മി 12 4ജി എന്നീ മോഡലുകൾക്കാണ് ആവശ്യക്കാറേ. കുറഞ്ഞ വിലയിൽ 5ജി കണക്ടിവിറ്റിയാണ് ഇതിന്റെ പ്രത്യേകത. 6.79-ഇഞ്ച് FHD+ എൽസിഡി ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ എന്നിവയാണ് റെഡ്മി 12 5ജി നൽകുന്നത്. 2 എംപി ഡെപ്ത് സെൻസറും 8 എംപി സെൽഫി ക്യാമറയും 50 എംപി പ്രൈമറി ക്യാമറയുമുള്ള റിയർ ക്യാമറ സെറ്റപ്പും ഇതിലുള്ളത്. 18W വയേഡ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. 4 ജിബി റാമുള്ള വേരിയന്റിന് 11,999 രൂപ മാത്രമാണ് വില.

50 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി 12 4ജിയിലുള്ളത്. 6 ജിബി + 128 ജിബി ഇന്റേണൽ സ്‌റ്റോറേജിമായി വരുന്ന ഫോണിൽ 5ജി വേരിയന്റിലുള്ള പല സവിശേഷതകളും റെഡ്മി നൽകിയിട്ടുണ്ട്. 4 ജിബി റാമുള്ള വേരിയന്റിന് 9,299 രൂപയാണ് വില.

Related News

Related News

Leave a Comment