Friday, April 4, 2025

വൃദ്ധ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ….

Must read

- Advertisement -

മൃതദേഹങ്ങൾ കണ്ടെത്തിയത് അയൽവാസികൾ

തിരുവനന്തപുരം: വീടിനുളളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിളയിൽ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ അയൽവാസികളാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മകനൊപ്പമായിരുന്നു താമസം.

പുതുവത്സരാഘോഷത്തിന് മകൻ സജി വട്ടപ്പാറയിലുളള ഭാര്യയുടെ വീട്ടിൽ പോയിരുന്ന സമയത്താണ് ദമ്പതികൾ തൂങ്ങിമരിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. സജി രാവിലെ കൃഷ്ണൻ ആചാരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഫോണിൽ കിട്ടാതിരുന്നപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. കൃഷ്ണൻ ആചാരിയെ ശുചിമുറിയിലും വസന്തകുമാരിയെ കുളിമുറിയിലായുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇരുവർക്കും വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒരുമിച്ചേ മരിക്കുകയുളളൂവെന്ന് ദമ്പതികൾ പലപ്പോഴും പറഞ്ഞിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പാങ്ങോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്.

See also  ട്യൂഷന്‍സെന്റര്‍ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ലില്‍ പരിക്കേറ്റ പത്താംക്ലാസുകാരന്‍ മുഹമ്മദ് ഷഹബാസ് മരണപ്പെട്ടു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article