വാരാണസിയിലേക്ക് രണ്ടാം വന്ദേ ഭാരത്….

Written by Taniniram Desk

Updated on:

ന്യൂഡൽഹി: രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ കാശിയിൽ നിന്നും രാജ്യതലസ്ഥാനത്തേക്കുള്ള രണ്ടാം വന്ദേ ഭാരതിന് ഇന്ന് തുടക്കമാകും. വാരാണസി – ഡൽഹി വന്ദേ ഭാരതിന്‍റെ ഫ്ലാഗ് ഓഫ് ഇന്ന് ഉച്ചയ്ക്ക് 2:15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കാവി കളർ വന്ദേ ഭാരതാണ് വാരാണസി – ഡൽഹി റൂട്ടിൽ സർവീസ് നടത്തുക. രാജ്യത്ത് സർവീസ് നടത്തുന്ന രണ്ടാമത്തെ കാവി വന്ദേ ഭാരതാണ് ഇത്. ആദ്യത്തേത് കാസർകോട് – തിരുവനന്തപുരം റൂട്ടിലാണ് ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചത്.

ഇന്ന് വാരാണസിയിൽനിന്ന് ട്രെയിൻ ആദ്യ യാത്ര ഡൽഹിയിലേക്ക് നടത്തും. അതേസമയം യാത്രക്കാരുമായുള്ള ആദ്യയാത്ര ഡിസംബർ 20 ബുധനാഴ്ചയാണ് ആരംഭിക്കുക. തീർഥാടകർക്ക് പുറമെ വ്യാവസായിക ആവശ്യങ്ങൾക്കും ഏറെ പ്രയോജനകരമാകുന്ന സർവീസാണിത്. വ്യാവസായിക കേന്ദ്രമായ കാൺപൂരിലേക്കുള്ള യാത്രക്കാർക്കും ഇത് ഒരുപോലെ ഗുണകരമാകും.

വാരാണസി – ഡൽഹി വന്ദേ ഭാരത് സർവീസുമായി ബന്ധപ്പെട്ട 5 കാര്യങ്ങൾ

വാരാണസി – ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരതാണ് ഇത്. കാവി കളറിലുള്ള വന്ദേ ഭാരതിന് മറ്റു വന്ദേ ഭാരതുകളിൽനിന്ന് ഫീച്ചറിലും ചെറിയ വ്യത്യാസം ഉണ്ട്.
രാവിലെ ആറ് മണിയ്ക്കാണ് വാരാണസിയിൽനിന്ന് വന്ദേ ഭാരത് സർവീസ് ആരംഭിക്കുക. ഉച്ചയ്ക്ക് 2:05ന് ഡൽഹിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് ഷെഡ്യൂൾ. 55 മിനിറ്റിന് ശേഷം മടക്കയാത്ര 3ന് ആരംഭിക്കും. രാത്രി 11:05ന് വാരാണസിയിലേക്കെത്തും.
മറ്റു വന്ദേ ഭാരതുകൾ പോലെ ആഴ്ചയിൽ ആറ് ദിവസമാണ് പുതിയ ട്രെയിൻ സർവീസും. ചൊവ്വാഴ്ചയാണ് ഒഴിവ്.
വാരാണസിയിൽ നിന്ന് ആറ് മണിക്ക് പുറപ്പെടുന്ന ട്രെയിൻ പ്രയാഗ്‌രാജ് (07:34), കാൻപുർ സെൻട്രൽ (09:30) എന്നിവിടങ്ങൾക്ക് ശേഷമാണ് ഡൽഹിയിലെത്തിച്ചേരുക. മടക്കയാത്ര 3 മണിയ്ക്ക് ആരംഭിക്കുന്ന ട്രെയിൻ കാൻപുർ സെൻട്രൽ (07:12), പ്രയാഗ്‌രാജ് (09:15) പിന്നിട്ട് വാരാണസിയിലേക്കെത്തും
നിലവിൽ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത്22436 രാവിലെ ആറ് മണിയ്ക്ക് ഡൽഹിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് വാരാണസിയിലെത്തുന്നത്. മടക്കയാത്ര 3 മണിയ്ക്ക് ആരംഭിച്ച് 11 മണിയ്ക്ക് ഡൽഹിയിലെത്തും. വ്യാഴാഴ്ചയൊഴികെ ആറ് ദിവസങ്ങളിലാണ് വന്ദേ ഭാരത് സർവീസ്.

Related News

Related News

Leave a Comment