നിഗൂഢമായ ന്യൂമോണിയ രോഗം കുട്ടികളിലാണ് പടര്‍ന്നുപിടിക്കുന്നത്.രോഗവ്യാപനം കൂടിയതോടെ ബീജിങിലെയും ലിയോണിങിലെയും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നു.ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ചൈനയില്‍ നിന്ന് ഔദ്യോഗികമായി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.