മെട്രോലിങ്ക്സ് ചിത്രരചന മത്സരം : സമ്മാനവിതരണം ഞായറാഴ്ച

Written by Taniniram1

Published on:

ഗുരുവായൂർ: ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഖില കേരള ചിത്ര രചന മാത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചതായി ക്ലബ്ബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവം: 27 ന് ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ 7 കാറ്റഗറികളിലായി 3,600 കുട്ടികൾ പങ്കെടുത്ത തൃശ്ശൂർ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഈ ചിത്ര രചന മത്സരത്തിൽ, ഓരോ കാറ്റഗറിയിലും 1, 2, 3 സമ്മാനങ്ങൾക്ക് പുറമെ, എ+, എ ഗ്രേഡ് സമ്മാനങ്ങളും വിദ്യാർത്ഥികൾക്ക് സമ്മാനിയ്ക്കും. വിജയികൾക്കുള്ള സമ്മാനദാനം ഞായറാഴ്ച ഗുരുവായൂർ എം.എൽ.എ എൻകെ. അക്ബർ(N K Akbar) നിർവ്വഹിയ്ക്കും.
മെട്രോ ഹാളിൽ നടക്കുന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് പി. മുരളീധരൻ അധ്യക്ഷത വഹിക്കും . ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുക്കും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്‌ണദാസ്, സിനിമാതാരം ശിവജി ഗുരുവായൂർ, ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പാൾ ഡോ: സി. ജിസ്മ തേരേസ്, ചിത്രകാരൻ ജെയ്സൺ ഗുരുവായൂർ, കെ.കെ. സുബൈർ, ലീല ലാന്റ് ഡവലപ്പേഴ്സ് എം.ഡി: ഷാജി താനപറമ്പിൽ എന്നിവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് പി. മുരളീധരൻ, സെക്രട്ടറി ഗിരീഷ് സി. ഗീവർ, ചീഫ് കോ: ഓഡിനേറ്റർ ബാബു വർഗ്ഗീസ്, ട്രഷറർ ചാർളി മാളിയമ്മാവ് കെ.ബി. ഷൈജു, ഷാജി താനപറമ്പിൽ, വി.കെ. അനിൽ കുമാർ, പി.ആർ.ഓ: ടി.ഡി. വാസുദേവൻ എന്നിവർ പങ്കെടുത്തു.

Related News

Related News

Leave a Comment