- Advertisement -
കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു. അസം സ്വദേശിയായ കുട്ടിക്കാണ് ക്ലാസ് മുറിയില്‍ വച്ച് ദുരനുഭവം ഉണ്ടായത്. കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്.
ക്ലാസ് മുറിയില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ എതിരെ എഫ്‌ഐആര്‍ എടുത്തെങ്കിലും അധ്യാപകന്‍ ഒളിവില്‍ എന്നുപറഞ്ഞ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ് അമ്പലമുകള്‍ പൊലീസ്.
സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പൊലീസ് വഴിവിട്ട സഹായം നല്‍കുന്നു എന്ന ആരോപണം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.