- Advertisement -
ഗുരുവായൂർ: കുട്ടാടൻ പാടത്ത് പൂക്കോട്, പേരകം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഞാറുനടീൽ ഉത്സവംനടത്തി. ഗുരുവായൂർ നഗരസഭ തരിശുരഹിത നഗരസഭയായി മാറുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ ഭാഗമായി നടന്ന രണ്ടാം വർഷ ഞാറുനടീൽ ഉത്സവം ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് നിർവഹിച്ചു. വാർഡ് കൗൺസിലറും വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ സായിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എ എം ഷഫീർ, ഷൈലജ സുധൻ, മുൻ ചെയർമാൻ ടി.ടി ശിവദാസൻ, കെ.പി വിനോദ്, സുബ്രഹ്മണ്യൻ, കൃഷി ഓഫീസർ സാജിദ റഹ്മാൻ, പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.