Friday, April 4, 2025

റേഷൻ കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നതിന് മുമ്പ് ഇനി ഇക്കാര്യങ്ങൾ അറിയണം

Must read

- Advertisement -

ആലപ്പുഴ: റേഷൻ കടയിലെ സ്റ്റോക്ക് വിവരം കടയുടമ വെറുതേ പറ‌ഞ്ഞാൽ പോര, ബോർഡിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശം നൽകി. സംസ്ഥാനത്തെ പല റേഷൻകടകളിലെ സ്റ്റോക്കിലും ഇ – പോസ് ബില്ലിങ്ങിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കരിഞ്ചന്ത തടയുകയെന്ന ലക്ഷ്യവുമായി നടപടി ശക്തമാക്കിയത്. അതത് ദിവസത്തെ സ്റ്റോക്ക് ലിസ്റ്റ് ഉപഭോക്താക്കൾക്ക് കാണാൻ കഴിയുന്നവിധത്തിൽ റേഷൻ കടയ്ക്ക് മുമ്പിൽ എഴുതി പ്രദർശിപ്പിക്കണം. ഇത് കൃത്യമായി നടക്കുന്നുണ്ടോയെന്ന് റേഷനിംഗ് ഇൻസ്പെക്ടർ പരിശോധിക്കുകയും വേണം.

റേഷൻ കടകൾ സ്റ്റോക്ക് ലിസ്റ്റ് പ്രദർശിപ്പിക്കണമന്ന ഉത്തരവ് വർഷങ്ങൾക്ക് മുമ്പേയുള്ളതാണ്. എന്നാൽ ഇത് പ്രദർശിപ്പിക്കാതെ തട്ടിപ്പിനുള്ള ഉപാധിയാക്കുന്നുവെന്ന വ്യാപക കണ്ടെത്തലിനെത്തുടർന്നാണ് നടപടി കർശനമാക്കിയത്. കാർഡുടമകൾക്ക് അർഹതപ്പെട്ട വിഹിതം പല കടകളിലും നൽകുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. വാങ്ങാത്ത റേഷൻ സാധനങ്ങൾ ബില്ലിൽ രേഖപ്പെടുത്തി മറിച്ചു വിൽക്കുക, ബില്ലിലെ അളവിൽ നിന്ന് കുറച്ചുകൊടുക്കുക തുടങ്ങിയ ക്രമക്കേടുകൾ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
റേഷൻ തട്ടിപ്പിന് തടയിടും

 സറ്റോക്കിന്റെ പേര്, അവശേഷിക്കുന്ന അളവ്, തീയതി എന്നിവ സഹിതമാകണം കടയ്ക്ക് മുന്നിലെ ബോർഡ് കടകളിലെ ഇലക്ട്രോണിക്ക് ത്രാസുകൾ ഉപഭോക്താവിന് കാണാവുന്ന തരത്തിലാവണം

 സ്റ്റോക്ക് വിവരം പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് റേഷനിംഗ് ഇൻസ്പെക്ടർമാർ ഉറപ്പുവരുത്തണം

ഭായിമാർക്ക് കൂടിയ വിലയ്ക്ക് നൽകും

1.ചില റേഷൻ കടക്കാർ അന്യസംസ്ഥാന തൊഴിലാളികൾക്ക് കൂടിയ നിരക്കിൽ സാധനങ്ങൾ മറിച്ച് വിൽക്കുന്നതായി വിജിലൻസിന്റെ ഓപ്പറേഷൻ സുഭിക്ഷയിൽ കണ്ടെത്തിയിരുന്നു.

  1. ഏതാനും കടകളിൽ റേഷൻ സാധനങ്ങൾ തൂക്കിക്കെടുക്കുന്ന ത്രാസ് ഉപഭോക്താവിന് കാണാവുന്ന തരത്തിലല്ല സ്ഥാപിച്ചിരിക്കുന്നതെന്നും കണ്ടെത്തി

അതത് ദിവസത്തെ സ്റ്റോക്ക് പ്രദർശിപ്പിക്കുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാണ്

  • എൻ.ഷിജീർ, ഓർഗനൈസിംഗ് സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.
See also  തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പാർവതി തിരുവോത്ത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article