മാലിന്യശേഖരത്തിന് തീപിടിച്ചു; സമീപത്തെ ഷെഡിൽ ഉറങ്ങിക്കിടന്നയാൾ വെന്തുമരിച്ചു

Written by Taniniram Desk

Updated on:

വയനാട് (Vayanad) : ചുള്ളിയോട് ചന്ത (Chulliyod Market) ലുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്. ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യശേഖരത്തിന് തീപിടിക്കുകയായിരുന്നു.

ഇതിനു സമീപത്തുള്ള ​ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ. തീപിടിത്തം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ തീ ആളിപ്പടരുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യകതമായിട്ടില്ല.

.

Related News

Related News

Leave a Comment