സൂര്യനില്‍ നിന്ന് വീണ്ടും തീജ്വാലകള്‍ വരുന്നു. വിസ്‌ഫോടനത്തെ തുടര്‍ന്നാണ് കൊറോണല്‍ മാസ് ഇജക്ഷനുകള്‍ വീണ്ടും രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് സൂര്യന്‍ വീണ്ടും തീ തുപ്പിയിരിക്കുകയാണ്. ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ ഇന്ന് വന്ന് ഇടിക്കാനാണ് സാധ്യത. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. ഒന്നല്ല മൂന്ന് കൊറോണല്‍ മാസ് ഇജക്ഷനുകളാണ് എത്തിയത്.
അതിനര്‍ത്ഥം മൂന്ന് അതിശക്തമായ സൗരജ്വാലകള്‍ ഭൂമിയിലേക്ക് എത്തുമെന്നാണ്. ഈ സിഎംഇകള്‍ സൂര്യനില്‍ അടുത്തിടെയുണ്ടായ ഏറ്റവും ശക്തമായ വിസ്‌ഫോടനത്തില്‍ രൂപപ്പെട്ടതാണ്. അതുകൊണ്ട് ഇവയ്ക്ക് തീവ്രത വര്‍ധിക്കും. ഇവ മൂന്നും കൂടി ഒന്നായി കൊടുങ്കാറ്റിന്റെ രൂപത്തിലാണ് എത്തുക. രാക്ഷസ ജ്വാലകള്‍ എന്ന് ഇവയെ വിശേഷിപ്പിക്കാം.
അതേസമയം ഇന്ന് രാവിലെയോ അതിന് ശേഷമോ ഇവ ഭൂമിയിലേക്ക് എത്താമെന്ന സൂചനയാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. ചിലപ്പോള്‍ ഇവ വൈകാനുള്ള സാധ്യതയും ശക്തമാണ്. സൂര്യനിലെ സണ്‍സ്‌പോട്ട് എആര്‍3514ല്‍ നിന്നാണ് ഈ വിനാശകാരികളായ സൗരജ്വാലകള്‍ രൂപം കൊണ്ടത്. ഇവിടെയാണ് വിസ്‌ഫോടനം ഉണ്ടായത്. ഏറ്റവും സജീവമായ സണ്‍സ്‌പോട്ടുകളിലൊന്നാണ് എആര്‍ 3514. ഡിസംബര്‍ 13 മുതല്‍ ഇവ തുടര്‍ച്ചയായി തീ തുപ്പി കൊണ്ടിരിക്കുകയാണ്
തീ തുപ്പുന്ന ജ്വാലകൾ ഭൂമിയിലേക്കു അടുക്കുന്നു

- Advertisement -
- Advertisement -