സിപിഐ 98-ാമത് വാർഷിക ദിനം ആഘോഷിച്ചു

Written by Taniniram1

Published on:

തൃശൂർ: സിപിഐയുടെ 98-ാമത് സ്ഥാപക ദിനമായ ഇന്ന് സിപിഐ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വടൂക്കര അയ്യപ്പങ്കാവ് പരിസരത്ത് വാർഷികാഘോഷം നടത്തി. സിപിഐ കിസാൻ സഭാ ജില്ലാ വൈസ് പ്രസിഡണ്ടും മുതിർന്ന നേതാവുമായ കളത്തിൽ സുകുമാരൻ പതാക ഉയർത്തി. ചടങ്ങിൽ വടൂക്കര ബ്രാഞ്ച് സെക്രട്ടറി പി എച്ച് എൻ നസീർ അധ്യക്ഷത വഹിച്ചു. വടൂക്കര ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

കിസാൻ സഭ ജില്ലാ അംഗം കെ ആർ അജിത സ്വാഗതവും കിസാൻ സഭ വടൂക്കര ബ്രാഞ്ച് പ്രസിഡന്റ് ജെറോം ഫ്രാൻസിസ് നന്ദിയും പറഞ്ഞു. എ ഐ വൈ എഫ് വടൂക്കര ബ്രാഞ്ച് പ്രസിഡന്റ് സനൽ, സെക്രട്ടറി ഷിനോജ്, പ്രവാസി ഫെഡറേഷൻ പ്രതിനിധി ബക്കർ, മഹിളാ കിസാൻ സഭ ഷീബ സുകുമാരൻ എന്നിവർ സംബന്ധിച്ചു.

Related News

Related News

Leave a Comment