Wednesday, November 12, 2025

സഹപാഠികൾ സ്കൂളിലെ ശുചിമുറിയിൽ കൊണ്ടു പോയി സ്വകാര്യ ഭാഗത്ത് ചവിട്ടി; 13 കാരന് ഗുരുതര പരിക്ക്…

സ്കൂൾ പരിസരത്ത് വെച്ചാണ് 8-ാം ക്ലാസുകാരന്റെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റത്. 3 കുട്ടികൾ ചേർന്നാണ് വിദ്യാർത്ഥിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. മർദ്ദിച്ച കുട്ടികൾ, ആക്രമിക്കപ്പെട്ട കുട്ടിയോട് സ്കൂളിലേക്ക് പണവും മൊബൈൽ ഫോണുകളും കൊണ്ടുവരാനായി പറഞ്ഞുവെന്നും ഇത് അനുസരിക്കാത്തതിനാണ് ക്രൂരനമർദ്ദനമെന്നും കുടുംബം പരാതിയിൽ പറഞ്ഞു.

Must read

ബെംഗളൂരു (Bangalur) : 13 വയസുകാരന് സഹപാഠികളുടെ ക്രൂരമായ ആക്രമണത്തിൽ ഗുരുതര പരിക്ക്. (A 13-year-old boy was seriously injured in a brutal attack by his classmates.) കർണാടകയിലെ മൈസൂരിലാണ് സംഭവം. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

സ്കൂൾ പരിസരത്ത് വെച്ചാണ് 8-ാം ക്ലാസുകാരന്റെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റത്. 3 കുട്ടികൾ ചേർന്നാണ് വിദ്യാർത്ഥിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. മർദ്ദിച്ച കുട്ടികൾ, ആക്രമിക്കപ്പെട്ട കുട്ടിയോട് സ്കൂളിലേക്ക് പണവും മൊബൈൽ ഫോണുകളും കൊണ്ടുവരാനായി പറഞ്ഞുവെന്നും ഇത് അനുസരിക്കാത്തതിനാണ് ക്രൂരനമർദ്ദനമെന്നും കുടുംബം പരാതിയിൽ പറഞ്ഞു.

കുട്ടിയെ ഇവർ ശുചിമുറിയിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. അതേ സമയം, എഫ് ഐ ആർ ഫയൽ ചെയ്യാൻ പൊലീസ് ആദ്യം മടി കാണിച്ചുവെന്നും, സമ്മർദ്ദത്തെത്തുടർന്ന് പിന്നീട് കേസ് ഫയൽ ചെയ്തതാണെന്നും കുടുംബം ആരോപിക്കുന്നു.

ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം ജയലക്ഷ്മിപുരം പൊലീസ് കുട്ടികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതേ സമയം, 4 വർഷമായി ഇത്തരത്തിൽ ബുദ്ധിമുട്ടുകളനുഭവിക്കുന്നുണ്ടെന്ന് ആൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

താൻ 4-ാം ക്ലാസിൽ പഠിക്കുമ്പോൾ ആരംഭിച്ചതാണിത്. എന്റെ അമ്മ അധ്യാപികയോട് പരാതിപ്പെട്ടിട്ടു പോലും ഇതിൽ മാറ്റമുണ്ടായിട്ടില്ല. ഈ സംഭവം നടക്കുന്ന സമയത്ത് കൈ പിടിച്ച് സ്വകാര്യഭാഗത്ത് രണ്ടുതവണ ചവിട്ടിയതായും കുട്ടി പറഞ്ഞു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article