ക്രിസ്മസിനെ വരവേൽക്കാൻ ഡ്രൈഫ്രൂട്ട്‌സ്, ബ്രാണ്ടിയും റമ്മും ഉൾപ്പെടെയുള്ള മദ്യങ്ങളും ചേർത്തിളക്കി കേക്ക് മിക്സിംഗ് ആഘോഷമായാണ് ചെയ്യുന്നത്. ‘കാലപ്പഴക്കമേറുന്തോറും സ്വാദും ഗുണവും ഏറും’ എന്നതിനാലാണ് മാസങ്ങൾക്ക് മുമ്പേ ഇത് തയ്യാറാക്കുന്നത്.
ഇത്തവണയും താജ് ഗ്രൂപ്പ് ക്രിസ്തുമസിനെ ആവേശത്തോടെ വരവേൽക്കാൻ കേക്ക് മിക്‌സിംങ്ങിലൂടെ ഒരുങ്ങുകയാണ്. കേക്കിൻ്റെ ചരിത്രം പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് തുടക്കം കുറിച്ചത് . ഉത്സവചാരുതയിൽ ഒരുക്കുന്ന കേക്ക് മിക്‌സിംഗ് താജ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷങ്ങളിലും നടത്താറുണ്ട്.
കേക്കുകൾ ഒരുക്കാൻ വ്യത്യസ്ത ഡ്രൈ ഫ്രൂട്ട്സ്, വിവിധയിനം പരിപ്പ്, ധാന്യങ്ങൾ, മസാലകൾ എന്നിവ കിലോക്കണക്കിന് ചേർത്തൊരുക്കുന്ന ഇത്തരം കേക്ക് മികസ് പണ്ടു കാലങ്ങളായി ക്രിസ്മസിന് തുടർന്നു പോരുന്ന രുചിക്കൂട്ടുകളാണ്. ഈ കൂട്ടിൻ്റെ സുഗന്ധവും വീര്യവും രുചിയിൽ അലിഞ്ഞു ചേരാനായി ഏതാണ്ട് ഒന്നര മാസത്തോളം വിവിധ ആൽക്കഹോൾ മിശ്രിതങ്ങളിൽ മുക്കിവയ്‌ക്കുന്നു. താജ് ഗ്രൂപ്പിൻ്റെ ഗേറ്റ് വേ ഓഫ് വർക്കല , ജനറൽ മാനേജർ മായംഗ് മിത്തലിൻ്റെ മേൽനോട്ടത്തിൽ ചീഫ് ഷെഫ് സുനിലിൻ്റെ കീഴിലുള്ള ടീമാണ് ക്രിസ്മസിന് ഏറെ പ്രശസ്തമായ കേക്കുകൾ ഒരുക്കുന്നത്.