വേറിട്ട ആഗ്രഹവുമായി 86 കാരൻ

Written by Taniniram Desk

Published on:

50 വര്‍ഷത്തോളം ഫിസിക്സ് പ്രൊഫസറായി ജോലി ചെയ്ത 86 കാരനായ കെൻ ഓമിന്‍റെ ഏറ്റവും ഒടുവിലത്തെ ആഗ്രഹം ബഹിരാകാശത്ത് തന്‍റെ ആയിരം പതിപ്പുകള്‍ ഉണ്ടാക്കണമെന്നതാണ്. അതിനായി അദ്ദേഹം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലേക്ക് സ്വന്തം ഡിഎന്‍എ അയക്കുകയാണ്. ഇന്‍റർഗാലക്‌സിക് മൃഗശാലയിൽ ഒരു ദിവസം ക്ലോണിംഗിനായി തന്‍റെ ഡിഎന്‍എ ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ചന്ദ്രനെക്കുറിച്ചും മിഡ്‌വെസ്റ്റേൺ ജീവിതത്തെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുള്ള ആളാണ് പ്രൊഫസര്‍ കെന്‍ ഓം. അദ്ദേഹം തന്‍റെ ഡിഎന്‍എ ചന്ദ്രനിലേക്ക് അയക്കുന്നത് റോക്കറ്റ് വിമാനത്തില്‍ മരണാനന്തരം ദഹിപ്പിക്കപ്പെടുന്ന മനുഷ്യരുടെ ചാരവും മറ്റും ബഹിരാകാശത്തേക്ക് മാറ്റുന്നതില്‍ വൈദഗ്ധ്യം നേടിയ സെലസ്റ്റിന്‍സിന്‍റെ സഹായത്തോടെയാണ്. സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് സർവീസസ് ഇങ്കിന്‍റെ അനുബന്ധ സ്ഥാപനമാണ് സെലസ്റ്റിന്‍സ്.

ഞാൻ അനിശ്ചിതത്വത്തിലാണ് ജീവിക്കുന്നത്,” കെൻ ഓം പറഞ്ഞു. “സ്റ്റാർ വാർസിൽ” നിന്നുള്ള റിപ്പബ്ലിക് ആർമിക്ക് സമാനമായി തന്‍റെ ആയിരം പതിപ്പുകൾ ബഹിരാകാശത്ത് ക്ലോൺ ചെയ്യാനുള്ള അവസരവും ഓമിനുണ്ടെന്ന് വിയോന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ബേസ്ബോൾ കളിക്കാരനും ജാവലിൻ ത്രോയറുമായിരുന്നു കെന്‍ ഓം. 1960 കളില്‍ യുഎസിന്‍റെ അപ്പോളോ പ്രോഗ്രാമിന്‍റെ പ്രതാപകാലത്ത് നാസയുടെ ബഹിരാകാശ യാത്രികനാകാന്‍ താന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഉയരക്കൂടുതല്‍ കാരണം പിന്മാറുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇനി വരാനിരിക്കുന്ന തലമുറകള്‍ക്ക് ചന്ദ്രനെ നോക്കി ഓള്‍ഡ് കെന്നിന്‍റെ ഡിഎന്‍എ അവിടെയുണ്ട് എന്ന് പരസ്പരം പറയാമെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേര്‍ത്തു.

Related News

Related News

Leave a Comment