ഹൃദയശസ്ത്രക്രിയ കഴിഞ്ഞ യുവാവും സുഹൃത്തുക്കളും ചേർന്ന് ഒഴുക്കിൽപെട്ട യുവതിയെ രക്ഷിച്ചു…

Written by Web Desk1

Published on:

പത്തനംതിട്ട (Pathanamthitta) : ആറന്മുളയിലാണ് സംഭവം. ഒഴുക്കിൽപെട്ട യുവതിക്ക് രക്ഷകനായത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ യുവാവ്. കോയിപ്രം നെല്ലിക്കൽ വെളുത്തേടത്തു കടവിൽ ഇന്നലെ രാവിലെയാണ് കാൽവഴുതി വീണ യുവതി ഒഴുക്കിൽപെട്ടത്. 50 മീറ്ററോളം ഒഴുകിയ ശേഷം നദിയോരത്തെ വള്ളിയിൽ പിടിത്തം കിട്ടി. നദിയുടെ മറുകരയിലുള്ള വീടിനു പുറത്തു നിൽക്കുമ്പോളാണ് മാലക്കര വടക്കുംമൂട്ടിൽ രഞ്ജിത് ആർ.മോഹൻ (40) യുവതിയുടെ നിലവിളി കേൾക്കുന്നത്. മൂന്ന് മാസം മുൻപ് ഹൃദയാഘാതം ഉണ്ടായ ശേഷം ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു രഞ്ജിത്ത്.

നിലവിളി കേട്ടയുടൻ തന്നെ യുവതിയോട് വള്ളിയിൽനിന്ന് പിടിവിടല്ലെന്നു പറഞ്ഞ ശേഷം രഞ്ജിത് 2 സുഹ‍ൃത്തുക്കളുമൊത്ത് ബൈക്കിൽ 3 കിലോമീറ്റർ ചുറ്റി അക്കര കടവിലെത്തി. കരയോടടുത്ത് യുവതിയെ കണ്ടെത്തിയ രഞ്ജിത് ഉടൻതന്നെ പുഴയിലിറങ്ങി യുവതിയെ വലിച്ച് കരയ്ക്കടുപ്പിച്ചു. സുഹൃത്തുക്കളായ ഉണ്ണിയും വിജയനും ചേർന്നു യുവതിയെ കരയ്ക്കുകയറ്റി. ഉടൻ ആശുപത്രിയിലെത്തിച്ചു. ‘എങ്ങനെയും ആ കുട്ടിയെ രക്ഷിക്കണമെന്ന തോന്നലായിരുന്നു. വിശ്രമത്തിലായതിനാൽ നല്ല ഒഴുക്കുള്ള സമയത്ത് 100 മീറ്ററോളം ദൂരം പുഴയ്ക്കു കുറുകെ നീന്താൻ സാധിക്കില്ലെന്നു തോന്നി. അതിനാലാണ് ബൈക്കിൽ പോയത്’ രഞ്ജിത് പറഞ്ഞു.

See also  കടുത്ത മൂക്കടപ്പും, മുഖത്ത് വേദനയും, ആശുപത്രിയിലെത്തിച്ചപ്പോൾ മൂക്കിൽ കണ്ടത്…

Leave a Comment