കേബിള്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മക്ക് ഗുരുതര പരിക്ക്

Written by Web Desk2

Published on:

കേബിള്‍ കുരുങ്ങി അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മക്ക് ഗുരുതര പരിക്ക്. കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്താണ് അപകടം. സന്ധ്യ എന്ന വീട്ടമ്മക്കാണ് പരിക്കേറ്റത്. സ്‌കൂട്ടര്‍ ഉയര്‍ന്നു പൊങ്ങി ദേഹത്തേക്ക് വീണാണ് സന്ധ്യക്ക് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കായിരുന്നു അപകടം.

തടി കയറ്റിവന്ന ലോറി തട്ടി കേബിള്‍ പൊട്ടി താഴെ വീഴുകയായിരുന്നു. എന്നാല്‍ നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. ഭര്‍ത്താവിന്റെ വര്‍ക് ഷോപ്പിന് മുന്നില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളില്‍ കുരുങ്ങി 20 മീറ്ററോളം ദൂരം തെറിച്ചു വീണു. സന്ധ്യയുടെ തൊളെല്ലിന് പൊട്ടലുണ്ട്.

Related News

Related News

Leave a Comment