Sunday, August 17, 2025

മുംബൈയില്‍ ആറ് നില വാണിജ്യ സ്ഥാപനത്തില്‍ തീപിടിത്തം…

Must read

- Advertisement -

മുംബൈ: {Mumbai) മുംബൈയിലെ മുലുന്ദ് വെസ്റ്റി (Mulundh West) ലെ ആറ് നിലകളുള്ള വാണിജ്യ സ്ഥാപനത്തില്‍ തീപിടുത്തം. ഇന്ന് രാവിലെ 9.30 ഓടെ ഏവിയോര്‍ കോര്‍പറേറ്റ് പാര്‍ക്കി (Avior Corporate Park) ന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാല് ഫയര്‍ എന്‍ജിനുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ആറാംനിലയില്‍ നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. അന്‍പതോളം ആളുകളെ രക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ഇതുവരെ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. അപകടത്തില്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഫയലുകള്‍ എന്നിവയ്ക്ക് തീപിടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

See also  ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ കൊടിയേറ്റം…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article