- Advertisement -
കോട്ടയം : കഞ്ചാവിന്റെ ലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ യുവാവിനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കായംകുളം സ്വദേശികളായ അരുൺ, ഭാര്യ ധനുഷ എന്നിവരാണ് അറസ്റ്റിലായത്. കോട്ടയത്ത്(Kottayam) എം സി റോഡിൽ മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് ഇരുവരും പിടിയിലായത്. നിരവധി വാഹനങ്ങളിൽ ഇടിച്ചശേഷവും നിർത്താതെ പോയ ഇവരുടെ കാറിന് മുൻപിൽ ക്രെയിൻ കുറുകെ ഇട്ടാണ് ചിങ്ങവനം പോലീസ് ഇവരെ പിടികൂടിയത്. കൂടാതെ 5ഗ്രാം കഞ്ചാവ് ഇവരുടെ കാറിൽ നിന്നും കണ്ടെടുത്തു.