- Advertisement -
പത്തനംതിട്ട: ശബരിമലയിലെത്തിയ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കടയില്‍ നിന്ന് എത്തിയ പെണ്‍കുട്ടിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ സ്വാമി അയ്യപ്പന്‍ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം.
കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയില്‍ ഭയപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നടതുറന്ന് ഏഴ് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ സംഭവമാണിത്.
കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിക്കും ശബരിമല ദര്‍ശനത്തിനിടെ പാമ്പ് കടിയേറ്റിരുന്നു.