Saturday, April 5, 2025

ഗര്‍ഭ നിരോധന ഗുളിക കഴിച്ച 16 കാരി മരിച്ചു

Must read

- Advertisement -

ആർത്തവ വേദന ഒഴിവാക്കുന്നതിനായി ഗർഭനിരോധന ഗുളിക കഴിച്ച പെൺകുട്ടി മരിച്ചു. യുകെയിലാണു സംഭവം. ലൈല ഖാൻ എന്ന പതിനാറുകാരിയാണു മരിച്ചത്. ആർത്തവ വേദന കുറയ്ക്കാന്‍ ഗർഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടർന്നാണ് പെൺകുട്ടി മരുന്ന് കഴിച്ചതെന്നാണു റിപ്പോർട്ട്.

നവംബർ 25 നാണ് ആദ്യമായി ലൈല ഗുളികകൾ കഴിക്കാൻ ആരംഭിച്ചത്. ഡിസംബർ 5 ഓടെ പെൺകുട്ടിക്ക് കഠിനമായ തലവേദനയും ഛർദിയും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് വൈദ്യസഹായം തേടി പെൺകുട്ടിയുടെ കുടുംബം ആശുപത്രിയെ ബന്ധപ്പെട്ടെങ്കിലും അപകടകരമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പിറ്റേ ദിവസം ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നാൽ മതി എന്ന് പറഞ്ഞു. എന്നാൽ ഞായറാഴ്ച രാത്രി തന്നെ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. നിർത്താതെ ഛർദ്ദിക്കുകയും ചെയ്തു. ശുചിമുറിയിൽ ബോധംകെട്ടുവീണ അവളെ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു’’ – ലൈലയുടെ ബന്ധു പറഞ്ഞു.

ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയിൽ ലൈലയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഡിസംബർ 13ന് ശസ്ത്രക്രിയയ്ക്കു വിധേയയാക്കി എങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. ലൈലയുടെ അവയവങ്ങള്‍ ദാനം ചെയ്തതായും കുടുംബം അറിയിച്ചു.

See also  ഇന്നത്തെ നക്ഷത്രഫലം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article