നനഞ്ഞ മുടി
തലമുടി കഴുകി നന്നായി ഉണങ്ങിയതിനു ശേഷം മാത്രമേ മുടിയിഴകളിൽ നിറം പുരട്ടാവൂ. ഇത് നിറം പുരട്ടാൻ വിട്ടു പോയ ഭാഗങ്ങൾ തിരിച്ചറിയുന്നതിനു സഹായിക്കും.
കണ്ടീഷൻ ചെയ്യുന്നത്
നിറം പുരട്ടുന്നതിനു മുമ്പായി തലമുടി കണ്ടീഷൻ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കൂ. കണ്ടീഷൻ ചെയ്യുന്നതിലൂടെ തലമുടിയിലെ സൂക്ഷ്മ സുഷിരങ്ങൾ അടഞ്ഞു പോകുന്നു. ഇതിലൂടെ നിറം മുടിയിഴകളിൽ തടഞ്ഞു നിർത്താൻ സാധിക്കാതെ വരുന്നു.
നിരന്തരം കളർ മാറ്റരുത്
അടിയ്ക്കടി മുടിയുടെ നിറം മാറ്റുന്ന ശീലം ഒഴിവാക്കാം. നിരന്തരമായി ഇത്തരം കെമിക്കലുകൾ ചെല്ലുന്നതിലൂടെ തലമുടിയുടെ സ്വഭാവികത തന്നെ നഷ്ടപ്പെടുന്നു.
റിസർച്ച് നടത്തിയുള്ള ഉപയോഗം
മുടിക്ക് നിറം നൽകുന്നതിനെക്കുറിച്ച് ശരിയായ പഠനം വളരെ മുമ്പേ തന്നെ നടത്തുക. ഏത് ഉത്പന്നമാണ് മികച്ചത്? അത് എങ്ങനെ ഉപയോഗിക്കണം? എന്നെല്ലാം അന്വേഷിച്ച് കണ്ടെത്തുക.
ചൂടുവെള്ളത്തിൽ കഴുകാതിരിക്കുക
മുടിക്ക് നിറം നൽകിയ ഉടനെ ചൂടു വെള്ളം ഉപയോഗിച്ച് കഴുകാൻ പാടില്ല. തണുത്ത വെള്ളം ഉപയോഗിക്കുന്നത് നിറം അധിക നാൾ മുടിയിഴകളിൽ നിലനിൽക്കുന്നതിന് സഹായിക്കും.