പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ക്രമാതീതമായ വർധനവ് മാനവ രാശിക്ക് തന്നെ ഭീഷണിയായി മാറുന്നു, ഒപ്പം പ്രകൃതിയും അത് ഇല്ലാതാക്കും. പുനരുപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിയമം കൊണ്ട് നിരോധിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ഇപ്പോഴു൦ നമ്മുടെ പരിസരത്ത് തന്നെ ഉണ്ട്. എന്നാൽ അതൊക്കെ പിടിച്ചെടുത്തു പിഴ ഈടാക്കാൻ നിയോഗിക്കപെട്ടവരാകട്ടെ തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതല നിർവഹിക്കാൻ തയാറാകുന്നില്ല. ഇതിന്റെ പരിണിത ഫലമാകട്ടെ റീസൈക്കിൾ ചെയ്യാൻ സാധികാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നമ്മുടെ പരിസരത്തു കുന്നു കൂടാൻ ഇടയാകുന്നു . അത് നമ്മുടെ മണ്ണിനെയും ജലത്തെയും പതിയെ കാർന്നു തിന്ന് ഇല്ലാതാക്കുന്നു.നമ്മുടെ പരിസരത്തുള്ള ജല സ്രോതസുകൾ വൃത്തിയാക്കുമ്പോൾ അല്ലെങ്കിൽ ഒരു പ്രളയം കടന്നു പോകുബോഴൊക്കെ ബാക്കിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നോക്കിയാൽ മാത്രം മതിയാകും അതിന്റെ ഒരു ഭീകരത മനസിലാക്കാൻ.
പല വികസിത രാജ്യങ്ങളും പ്ലാസ്റ്റിക് ഉത്പ്പാദനം കുറിച്ചിട്ടുണ്ട്.അല്ലെങ്കിൽ ആഭ്യന്തര വിപണിയിൽ അതിന്റെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്.അതെ സമയം വികസ്വര രാജ്യങ്ങളിലേക്ക് ചില രാജ്യങ്ങൾ വൻ തോതിൽ പ്ലാസ്റ്റിക് ഉത്പന്നം കയറ്റി അയക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് /ഇ-വേസ്റ്റ് ആ രാജ്യത്തിൻറെ സന്തുലിതാവസ്ഥയെ തന്നെ തകർത്തു തരിപ്പണമാക്കിയേക്കാം.ഇവിടെ വേണ്ടതു ഇടതടവില്ലാത്ത ബോധവത്കരണമാണ്. നമ്മുക്ക് സംരക്ഷിക്കേണ്ടത് നമ്മുടെ പ്രകൃതിയെയാണ്. അത് നാളത്തെ തലമുറയ്ക്കുള്ള ഒരു കരുതലാണ്. ഒന്ന് ഓർക്കുക പ്രകൃതി ഇല്ലെങ്കിൽ ഒന്നുമില്ല. മാനവരാശിയുടെ ക്കാര്യം എടുത്തു പറയേണ്ടതില്ലല്ലോ .