- Advertisement -
മൂന്നാർ : വരയാടുകളുടെ പ്രജനനകാലമായതിനാൽ ഇരവികുളം നാഷണൽ പാർക്കിൽ ഫെബ്രുവരി ഒന്നാം തീയതി മുതൽ മാർച്ച് മുപ്പത്തിയൊന്നാം തീയതി വരെയുള്ള കാലയളവിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതല്ല. വരയാടിൻ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പ്രിൻസിപ്പൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻ്റ് ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഡി ജയപ്രസാദ് അറിയിച്ചു.