- Advertisement -
തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ(CPI) വി.എസ് പ്രിന്‍സ് ചുമതലയേറ്റു. ആമ്പല്ലൂര്‍ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വി.എസ് പ്രിന്‍സ് ജില്ലാ ആസൂത്രണസമിതി അംഗമാണ്. ഇടതുമുന്നണി ധാരണപ്രകാരം ആദ്യ ടേമിൽ പ്രസിഡന്റായിരുന്ന സി.പി.എം പ്രതിനിധി പി.കെ ഡേവീസ് കഴിഞ്ഞദിവസം രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് കളക്ടർ വി.ആർ കൃഷ്ണ തേജ വരണാധികാരി ആയിരുന്നു.