Friday, April 4, 2025

ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 27 ന്

Must read

- Advertisement -

തൃശൂർ : ഫെബ്രുവരി 27 ന് നടക്കുന്ന ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് തട്ടക ദേശങ്ങൾ ഒരുങ്ങുന്നു. എങ്കക്കാട് ദേശത്തിന്റെ ദീപാലങ്കാര കാഴ്ച്ച, പന്തലിന്റെ കാൽനാട്ടൽ കർമ്മം എന്നിവ ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയിൽ നടന്നു. ക്ഷേത്രം മേൽശാന്തി ശ്രീ ഗോപാലകൃഷ്ണൻ, കീഴ്ശാന്തി ഹരിഹരൻ, ക്ഷേത്ര കോമരം ശ്രീ പള്ളിയത്ത് മാധവൻ നായർ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം പ്രസിഡന്റ് ടി പി ഗിരീശൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേവസ്വം ഓഫീസർ ജി ശ്രീരാജ്, പൂരം ചീഫ് കോ- ഓർഡിനേറ്റർ വി സുരേഷ്കുമാർ, തുളസി കണ്ണൻ, ദേശ കമ്മിറ്റി ഭാരവാഹികളായ സേതുമാധവൻ, പ്രദീപ്‌, സുഭാഷ്, അനുമോദ്, ശ്രീധരൻ, നാരായണൻ, ഗോപാലകൃഷ്ണൻ, ഗോവിന്ദൻകുട്ടി, ഹരിദാസ്, രാജീവ്‌, ഉണ്ണികൃഷ്ണൻ വിവിധ ദേശ കമ്മിറ്റി ഭാരവാഹികളായ എ കെ സതീഷ്കുമാർ, ജനാർദ്ദനൻ, സി എ ശങ്കരൻകുട്ടി, പി എൻ വൈശാഖ്, കെ സതീഷ്കുമാർ, പി എൻ ഗോകുലൻ, വേണുഗോപാൽ അണ്ടേങ്ങട്ടിൽ, ഡോ. മോഹൻദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ അജിത്കുമാർ മലയ്യ എന്നിവരും പങ്കെടുത്തു. ജനറൽ സെക്രട്ടറി ജയേഷ്‌കുമാർ സ്വാഗതവും നന്ദിയും അറിയിച്ചു.

See also  ലൂർദ് പള്ളിയിൽ സുനിൽകുമാറും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article