തൃശൂർ : മാർക്സിയൻആശയങ്ങളുടെ പ്രചാരണത്തിന് നല്കിയ സംഭാവനകളെ മുൻനിർത്തി സി ഉണ്ണിരാജ സ്മാരക സമിതി ഏർപ്പെടുത്തിയ മികച്ച മാർക്സിസ്റ്റ് പ്രചാരകനുള്ള പുരസ്ക്കാരം സിപിഐ(CPI) സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എംപിയുമായ സി എൻ ജയദേവന് ( C N Jayadevan) ലഭിച്ചു.
5001 രൂപയും, പ്രശസ്തിപത്രവും ശിലാഫലകവും അടങ്ങുന്ന പുരസ്കാരം ജനുവരി 28ന് സി. ഉണ്ണിരാജ ദിനത്തിൽ കുന്നംകുളം ചിറ്റഞ്ഞൂർ കോവിലകം ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ (K. Rajan) സിഎൻ ജയദേവന് (CN Jayadevan)കൈമാറും