Monday, June 9, 2025

തൃശൂരില്‍ രണ്ടു വയസ്സുകാരന്‍ മുങ്ങി മരിച്ചു

Must read

- Advertisement -

പഴുവില്‍: രണ്ട് വയസുകാരന്‍ പാടത്തെ വെള്ളത്തില്‍ മുങ്ങി മരിച്ചു. പഴുവില്‍ വെസ്റ്റ് ജവഹര്‍ റോഡില്‍ തറയില്‍ സിജോയുടെ മകന്‍ ജെര്‍മിയയാണ് മരിച്ചത്.ഇന്ന് വൈകീട്ടാണ് സംഭവം. മറ്റു
കുട്ടികളൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി വീട്ടുകാര്‍ അറിയാതെ വീടിന്റെ ഗേറ്റ് തുറന്ന് വീടിനു മുന്നില്‍ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്തെത്തുകയായിരുന്നു. അതുവഴി വന്ന ബൈക്കു
യാത്രക്കാരായ യുവാക്കളാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പഴുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. അന്തിക്കാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പിതാവ് സിജോ വിദേശത്താണ്.

See also  ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിവേദ്യത്തില്‍ പവര്‍ ബാങ്ക്,പുണ്യാഹം നടത്തി ദേവസ്വം, ഗുരുതര വീഴ്ചയില്‍ അന്വേഷണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article